ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ബാറ്റിംങ്

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംങ്. ആദ്യ രണ്ട് മത്സരത്തിലും ജയം സ്വന്തമാക്കിയത് ന്യൂസിലാന്‍ഡ് ആയിരുന്നു. ഈ മത്സരത്തില്‍ ആശ്വാസ ജയമെങ്കിലും നേടണമെന്ന വിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

മത്സരത്തിന്റെ തുടക്കത്തിലെ ആനുകൂല്യം മുതലെടുക്കുകയാണ് ലക്ഷ്യമെന്ന് ടോസ് നേടി ബൗളിംങ് തെരഞ്ഞെടുത്ത കെയ്ന്‍ വില്യംസണ്‍ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ കേദാര്‍ ജാദവിന് പകരം മനീഷ് പാണ്ഡെ കളിക്കുന്നതായിരിക്കും.

Top