തകർപ്പൻ ജയം നേടി ന്യൂസീലന്‍ഡ്; 65 റൺസിന് ഇംഗ്ലണ്ടിനെ വീഴ്ത്തി

വെല്ലിങ്ടന്‍: ടെസ്റ്റ് പരമ്പരയല്‍ തകര്‍പ്പന്‍ വിജയം നേടി ന്യൂസീലന്‍ഡ്. ഇന്നിങ്‌സിനും 65 റണ്‍സിനുമാണ് ന്യൂസീലന്‍ഡ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്.

138 റണ്‍സെടുക്കുമ്പോഴേയ്ക്കും എട്ടു വിക്കറ്റ് നഷ്ടമാക്കി കൂറ്റന്‍ തോല്‍വിയിലേക്കു നീങ്ങിയ ഇംഗ്ലണ്ടിന്, ഒന്‍പതാം വിക്കറ്റില്‍ സാം കറന്‍ ജോഫ്ര ആര്‍ച്ചര്‍ സഖ്യം പടുത്തുയര്‍ത്തിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് തുണയായത്. ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 59 റണ്‍സാണ്.

റോറി ബേണ്‍സ് (31), ഡോം സിബ്‌ലി (12), ജാക്ക് ലീച്ച് (0), ജോ റൂട്ട് (11), ബെന്‍ സ്റ്റോക്‌സ് (28), ഒലി പോപ്പ് (ആറ്), ജോസ് ബട്ലര്‍ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബി.ജെ. വാട്ലിങ്ങിന്റെ കന്നി ഇരട്ടസെഞ്ചുറിയുടെയും (205), മിച്ചല്‍ സാന്റ്‌നറിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയുടെയും (126) മികവില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 615 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.

Top