ന്യൂസിലന്‍ഡ് പര്യടന ടീമിനെ ഞായറാഴ്ച തീരുമാനിക്കും; പാണ്ഡ്യ ടീമില്‍ തിരിച്ചെത്തും

മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കയാണ്. ഈ മത്സരത്തില്‍ പരിക്കില്‍ നിന്ന് മോചിതനായ ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തുമെന്നാണ് ഇപ്പോള്‍ ഉള്ള റിപ്പോര്‍ട്ട്.

ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത് എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും. പരമ്പര തുടങ്ങുന്നത് ജനുവരി 24നാണ്. അഞ്ച് ട്വന്റി 20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. മാര്‍ച്ച് നാലിനാണ് ക്രിക്കറ്റ് പരമ്പര അവസാനിക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ ഓള്‍റൗണ്ടര്‍ ശിവം ദുബേയ്ക്ക് ടീമിലെ സ്ഥാനം നഷ്ടമാവുന്നതായിരിക്കും. ഇന്ത്യ എയുടെ പരിശീലന മത്സരത്തില്‍ നിന്നും പാണ്ഡ്യയുടെ ഫിറ്റ്നസ്‌ വിലയിരുത്തുന്നതായിരിക്കും.

Top