ന്യൂസിലന്റ് ഭീകരാക്രമണത്തെ അതിജീവിച്ചവര്‍ സൗദി രാജാവിന്റെ അതിഥികള്‍

സൗദി: സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജിന് എത്തിയിരിക്കുന്നത് ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെ അതിജീവിച്ച 200 പേരാണ്. എന്നാല്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക് പൂര്‍ണ മനസോടെ സന്തോഷിക്കാനും കഴിഞ്ഞിട്ടില്ല. കാരണം കുടുംബാംഗങ്ങള്‍ എല്ലാരുമൊത്ത് ഹജ്ജിന് എത്തണമെന്ന ആഗ്രഹം ഇനി സാധ്യമല്ല എന്നതാണ്.

ഭര്‍ത്താവിനൊപ്പം ഹജ്ജിന് പുറപ്പെടാനിരുന്നതാണ് ന്യൂസിലന്റുകാരി ഫര്‍ഹ തലാല്‍. എന്നാല്‍ അന്ന് മസ്ജിദില്‍ നടന്ന ഭീകരാക്രമണത്തില്‍ തന്റെ ഭര്‍ത്താവിനെ തലാലിന് നഷ്ടമായി. ഒന്‍പത് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളഞ്ഞു കയറിയെങ്കിലും തലാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 15-ന് ന്യൂസിലന്റിലെ പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ അന്‍പുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Top