ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിന് തിരിച്ചടി

കദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിന് തിരിച്ചടി. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് വീണ്ടും പരിക്ക്. താരത്തിന്റെ ഇടത് തള്ളവിരലിന് പൊട്ടല്‍. ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ വില്യംസണ് ലോകകപ്പ് നഷ്ടമായേക്കും.

കിവീസ് നായകന്റെ സ്‌കാനിംഗ് ഫലത്തിലാണ് പൊട്ടല്‍ കണ്ടെത്തിയത്. ഇതോടെ ഇന്ത്യക്കെതിരായ കളിയടക്കം അടുത്ത മൂന്ന് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമാകും. ടോം ബ്ലണ്ടലിനെ ഇന്ത്യയിലേക്ക് വിളിച്ചിട്ടുണ്ട്. ലോകകപ്പിലെ ലീഗ് മത്സരങ്ങളുടെ അവസാന പാദത്തില്‍ വില്യംസണ്‍ സുഖം പ്രാപിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ന്യൂസിലന്‍ഡ് ടീം മാനേജ്മെന്റ്.

 

 

 

 

Top