ട്വന്റി-20 റാങ്കിംഗില്‍ പാക്കിസ്ഥാനെ പിന്തള്ളി ന്യൂസിലാന്റ് ഒന്നാമത്

മുംബൈ: ട്വന്റി-20 റാങ്കിംഗില്‍ പാക്കിസ്ഥാനെ പിന്നിലാക്കി ന്യൂസിലാന്റ് ഒന്നാമത്. ഇന്ന് നടന്ന മൂന്നാം ടി20 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ 119 റണ്‍സിനു പരാജയപ്പെടുത്തി 2-0 നു പരമ്പര സ്വന്തമാക്കിയതോടെയാണ് റാങ്കിംഗില്‍ ന്യൂസിലാന്റ് മുന്നോട്ട് കുതിച്ചത്.

ന്യൂസിലാന്റിന്റെ മുന്നേറ്റത്തോടെ റാങ്കിംഗില്‍ ഇന്ത്യ മൂന്നാമതായി. 126 പോയിന്റാണ് ന്യൂസിലാന്റ് ഇപ്പോള്‍ സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യക്ക് 121 പോയിന്റാണുള്ളത്. 124 പോയിന്റുള്ള പാക്കിസ്ഥാനാണ് രണ്ടാമത്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വെസ്റ്റിന്‍ഡീസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Top