വെല്ലിങ്ടണ്‍: അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്‍മം നല്‍കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയെന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന്‍ കുഞ്ഞിനു പേരിട്ടു.
നീവ് ടേ അഹ്‌റോവ്ഹ ആര്‍ഡേണ്‍ ഗേഫര്‍ഡ് എന്നാണ് ക്ലാര്‍ക്ക് ഗേഫോര്‍ഡ് ജസീന്ദ ദമ്പതികളുടെ പെണ്‍കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഓക്ക്‌ലാന്റ് സിറ്റിയിലെ ആശുപത്രിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 4.45 നായിരുന്നു പെണ്‍കുഞ്ഞിന്റെ ജനനം.
നീവ് എന്നാല്‍ ശോഭയുള്ളത്, മഞ്ഞ് എന്നൊക്കെയാണ് അര്‍ത്ഥം. ടേ അഹ്‌റോവ്ഹ എന്നാല്‍ സ്‌നേഹം എന്നും. നീവ് ഗേഫര്‍ഡ് എന്നായിരിക്കും കുട്ടിയുടെ ചുരുക്കപ്പേര്. ജസീന്ദ കുട്ടിക്കാലത്ത് ജീവിച്ച പട്ടണത്തിന്റെയും അവിടെയുള്ള മലയുടെയും പേരുകള്‍ ചേര്‍ന്നത്താണ് ടേ അവ്‌റോവ്ഹ എന്ന് പേരിട്ടത്.
ലോകത്ത് തന്നെ പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയാകുന്ന രണ്ടാമത്തെയാളാണ് ജസീന്ദ. പാക്ക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയാണ് ആദ്യത്തെയാള്‍.