ന്യൂസിലന്‍ഡ് ഫുട്‌ബോള്‍ താരം ഇനി ചെല്‍സിയില്‍ കളിക്കും

ali riley

ന്യൂസിലന്‍ഡ് വനിത ഫുട്‌ബോള്‍ താരം അലി റൈലി ഇനി ചെല്‍സിയില്‍ കളിക്കും. രണ്ട് വര്‍ഷത്തെ കരാറിലാണ് റൈലി ചെല്‍സിയില്‍ എത്തുന്നത്. സ്വീഡിഷ് ക്ലബായ റോസന്‍ഗാര്‍ഡ്‌സില്‍ നിന്നാണ് താരം ചെല്‍സിയിലേക്ക് എത്തുന്നത്.

സ്വീഡിഷ് ലീഗിന്റെ ആദ്യ പകുതി അവസാനിക്കുന്നത് വരെ റൈലി സ്വീഡനില്‍ തുടരും. ജൂലൈ അവസാനമേ താരം ചെല്‍സിയില്‍ എത്തുകയുള്ളൂ. യൂറോപ്യന്‍ കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ചെല്‍സിയിലേക്ക് വരുന്നത് എന്ന് താരം പറഞ്ഞു.

റോസന്‍ഗാര്‍ഡ് വിടുന്നതില്‍ ദു:ഖമുണ്ടെന്നും കരിയറിന്റെ അവസാനത്തില്‍ ഇവിടേക്ക് തിരികെ വരുമെന്നും റൈലി പറഞ്ഞു. ലെഫ്റ്റ് ബാക്കായ താരം ന്യൂസിലാന്‍ഡിനായി 100ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

Top