നമീബിയയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് സെമിഫൈനലിന് അടുത്ത്

മീബിയ അത്ഭുതങ്ങള്‍ ഒന്നും കാണിച്ചില്ല. ന്യൂസിലന്‍ഡ് നമീബിയയെ 52 റണ്‍സിന് പരാജയപ്പെടുത്തി കൊണ്ട് സെമി ഫൈനലിന് അടുത്ത് എത്തി. ഇന്ന് ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എടുത്തു. 23 പന്തില്‍ 35 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന നീഷാം, 21 പന്തില്‍ 39 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. 28 റണ്‍സ് എടുത്ത വില്യംസണ്‍ 17 റണ്‍സ് എടുത്ത കോണ്വേ എന്നിവരും ന്യൂസിലന്‍ഡിനായി തിളങ്ങി.

രണ്ടാമത് ബാറ്റു ചെയ്ത നമീബിയ മികച്ച രീതിയില്‍ ആയിരുന്നു തുടങ്ങിയത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 47 റണ്‍സ് എടുത്ത നമീബിയ അതിനു ശേഷം തകര്‍ന്ന് അടിയുക ആയിരുന്നു. പക്ഷെ കളി കഴിയുമ്പോഴേക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് മാത്രമെ എടുക്കാന്‍ മാത്രമെ നമീബിയക്ക് ആയുള്ളൂ. ടിം സൗതിയും ബൗള്‍ട്ടും ന്യൂസിലന്‍ഡിനായി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഈ വിജയത്തോടെ ന്യൂസിലന്‍ഡിന് നാലു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റായി.

 

Top