ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ന്യുസീലാന്‍ഡിന് വിജയ പ്രതീക്ഷ

ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ന്യുസീലാന്‍ഡിന് വിജയ പ്രതീക്ഷ. 279 റണ്‍സാണ് ഓസ്‌ട്രേലിയയ്ക്ക് വിജയലക്ഷ്യം. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ നാലിന് 77 റണ്‍സെന്ന നിലയിലാണ്. രണ്ടാം ടെസ്റ്റ് വിജയിക്കാന്‍ ആറ് വിക്കറ്റ് ശേഷിക്കേ ഓസ്‌ട്രേലിയയ്ക്ക് 202 റണ്‍സ് കൂടെ വേണം.

വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്‌ട്രേലിയ കടുത്ത തിരിച്ചടിയാണ് നേരിടുന്നത്. സ്മിത്ത്, ഖ്വാജ, ലബുഷെയ്ന്‍, ഗ്രീന്‍ എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. ട്രാവിസ് ഹെഡ് 17 റണ്‍സുമായും മിച്ചല്‍ മാര്‍ഷ് 27 റണ്‍സുമായും ക്രീസിലുണ്ട്.

രണ്ട് വിക്കറ്റിന് 134 റണ്‍സെന്ന നിലയിലാണ് ന്യുസീലാന്‍ഡ് രണ്ടാം ദിനം ബാറ്റിംഗ് പുഃനരാരംഭിച്ചത്. ടോം ലഥാം 73, രച്ചിന്‍ രവീന്ദ്ര 82, ഡാരല്‍ മിച്ചല്‍ 58 എന്നിവര്‍ കിവീസ് സ്‌കോര്‍ മുന്നോട്ട് നയിച്ചു. സ്‌കോട്ട് കുഗ്ഗെലിജന്റെ 44 റണ്‍സും കിവീസ് സ്‌കോറിംഗിന് നിര്‍ണായകമായി. ഒടുവില്‍ 372 റണ്‍സില്‍ കിവീസിന്റെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചു.

Top