ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം ഇനി ആമസോണ്‍ പ്രൈമിന്

ന്ത്യയിലെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും ആമസോണുമായി ഇക്കാര്യത്തില്‍ ധാരണയായി. ഇതോടെ പ്രധാനപ്പെട്ട ഒരു ക്രിക്കറ്റ് ബോര്‍ഡുമായി കരാറിലെത്തുന്ന ഇന്ത്യയിലെ ആദ്യ ട്രീമിങ് സര്‍വീസായും ആമസോണ്‍ പ്രൈം മാറി.

2021 മുതല്‍ 2026 വരെയാണ് കരാറിന്റെ കാലയളവ്. 2022ലെ ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനവും ഇതില്‍ ഉള്‍പ്പെടും. പ്രൈം സംപ്രേഷണാവകാശം ഏറ്റെടുത്തതോടെ ടെലിവിഷനില്‍ മത്സരം കാണുന്ന പതിവിനും അവസാനമാവും.

Top