പാകിസ്താനിലേക്ക് പര്യടനത്തിനൊരുങ്ങി ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം

തിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം പാകിസ്താനിലേക്ക് പര്യടനം നടത്താനൊരുങ്ങി ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം. പരിമിത ഓവര്‍ മത്സരങ്ങള്‍ക്കായാണ് ന്യൂസീലന്‍ഡ് ടീം ഏതാണ്ട് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം പാകിസ്താനില്‍ കാലുകുത്തുക. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായാണ് പര്യടനം. 2003ലാണ് ന്യൂസീലന്‍ഡ് പാകിസ്താനില്‍ അവസാനമായി കളിച്ചത്.

സെപ്തംബര്‍ 17നാണ് പര്യടനം ആരംഭിക്കുക. 17, 19, 21 തീയതികളില്‍ ഏകദിന മത്സരങ്ങള്‍ നടക്കും. റാവല്‍പിണ്ടിയിലാണ് ഏകദിന പരമ്പര നടക്കുക. ലാഹോറില്‍ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലെ ആദ്യ മത്സരം സെപ്തംബര്‍ 25നാണ്. ഒക്ടോബര്‍ മൂന്നിനാണ് അവസാന ടി-20 മത്സരം.

അതേസമയം, ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ സെപ്തംബര്‍ 19ന് ആരംഭിക്കും എന്നതിനാല്‍ മുന്‍നിര താരങ്ങളൊന്നും പാകിസ്താന്‍ പര്യടനത്തില്‍ ഉണ്ടാവില്ല. ന്യൂസീലന്‍ഡ് താരങ്ങള്‍ ഐപിഎലില്‍ പങ്കെടുക്കുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചിരുന്നു. കെയിന്‍ വില്ല്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ജെയിംസ് നീഷം, ലോക്കി ഫെര്‍ഗൂസന്‍ എന്നീ താരങ്ങള്‍ക്കാണ് ഐപിഎലില്‍ പങ്കെടുക്കാന്‍ അനുമതി. ആര്‍സിബിയുടെ യുവതാരം ഫിന്‍ അലന്‍ കളിക്കുമോ എന്നതില്‍ വ്യക്തതയില്ല.

 

Top