ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം ദുബായിലെത്തി

ദുബായ്: പാക് പര്യടനത്തില്‍ നിന്ന് പിന്മാറിയ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം ദുബായിലെത്തി. 34 താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമാണ് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ദുബായിലെത്തിയത്.

ദുബായില്‍ ഇവര്‍ 24 മണിക്കൂര്‍ ഐസൊലേഷനില്‍ കഴിയും. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പര്യടനത്തില്‍ നിന്ന് കിവീസ് പിന്മാറിയത്.

സുരക്ഷാ വീഴ്ചയെപ്പറ്റി പറയാന്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായില്ല. അടുത്ത മാസം ആരംഭിക്കുന്ന ടി-20 ലോകകപ്പില്‍ ഉള്‍പ്പെടാത്ത ടീം അംഗങ്ങള്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങും. ബാക്കിയുള്ളവര്‍ യുഎഇയില്‍ തുടരും.

 

Top