New YU Yutopia teaser takes a swipe at Apple iPhones again

ആപ്പിളിന്റെ ഐഫോണുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാവും മൈക്രോമാക്‌സ് കുടുംബത്തില്‍ നിന്നും എത്തുന്ന യുട്ടോപ്യയ ഫോണ്‍ എന്ന് സൂചന. ഐഫോണിനെ കളിയാക്കിയുള്ള യുട്ടോപ്പിയ ഫോണിന്റെ ടീസര്‍ തന്നെയാണ് ഇതിന് തെളിവ്.

ഐഫോണിന്റെ ബാറ്ററി കപ്പാസിറ്റിയെ പരിഹസിച്ചുകൊണ്ടുള്ളതാണ് യുട്ടോപ്യയുടെ ടീസര്‍. ആപ്പിളിന്റെ ലോഗോയില്‍ ഏറ്റവും താഴെയായി ചുവന്ന നിറവും. ലോഗോയ്ക്കുള്ളില്‍ അധികകാലം നീണ്ടുനില്‍ക്കാത്ത ആപ്പിള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ പറ്റുമോ? എന്ന ചോദ്യവുമുണ്ട്. ഐഫോണ്‍ മോഡലിനേക്കാള്‍ ബാറ്ററി ദൈര്‍ഘ്യം കൂടുതലാണ് യു യുട്ടോപ്യയ്ക്ക് എന്ന സൂചനയാണ് ഈ ടീസര്‍ നല്‍കുന്നത്.

എന്നാല്‍ യു യുട്ടോപ്യയെക്കുറിച്ച് കൂടുതലൊന്നും ഈ ചിത്രം പറയുന്നില്ല. 32 ജിബി സ്‌റ്റോറേജും ക്വാഡ് എച്ച്ഡി ഡിസ്‌പ്ലെയും ഇതിനുണ്ടാവുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒഎസ് അടിസ്ഥാനമായ സയാനോജന്‍ മോഡ് ഓപ്പറേറ്റിംഗ് സിസ്റ്റം, നാല് ജിബി റാം, 21 മെഗാപിക്‌സല്‍ പിന്‍ക്യാമറ, എട്ട് മെഗാപിക്‌സല്‍ മുന്‍ക്യാമറ തുടങ്ങിയ സവിശേഷതകളും ഉറപ്പു തരുന്നുണ്ട്.20,000 രൂപ മുതലായിരിക്കും ഫോണിന്റെ വില എന്നാണ് സൂചന.

Top