ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വ്യാപാരി പീറ്റര്‍ തുച്ച്മാന് കൊവിഡ് സ്ഥിരീകരിച്ചു

ന്യയോര്‍ക്ക്: വാള്‍സ്ട്രീറ്റിലെ ഏറ്റവും പ്രശസ്തനായ വ്യാപാരി പീറ്റര്‍ തുച്ച്മാന് കോവിഡ് സ്ഥിരീകരിച്ചു. 10,000ലേറെയുള്ള ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനോട് അദ്ദേഹംതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ കൊറോണ പരിശോധനയില്‍ എനിക്ക് പോസ്റ്റീവാണെന്ന് തെളിഞ്ഞു. ഇതുവരെ നേരിട്ടതിനേക്കാള്‍ മാരകമായ സാഹചര്യത്തോടാണ് ഞാനിപ്പോള്‍ പോരാടാനുന്നത്.’ തുച്ച്മാന്‍ പോസ്റ്റില്‍ പറഞ്ഞു.

വിദഗ്ധരായ ഡോക്ടര്‍മാരാണ് തന്നെ ചികിത്സിക്കുന്നതെന്നും ശ്വാസതടസ്സമോ മറ്റോ ഇല്ലാത്തത് അപകടാവസ്ഥ കുറയ്ക്കുകയാണെന്നും ഉടനെ തിരിച്ചുവരുമെന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു.

‘വാള്‍സ്ട്രീറ്റിലെ ഐന്‍സ്റ്റീന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പീറ്റര്‍ തുച്ച്മാന്‍
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരി ഇടപാടുകാരനാണ്.വാള്‍സ്ട്രീറ്റിലെ ഓഹരി വ്യാപാരവുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ട ഫോട്ടോകളിലൂടെ താരമായ വ്യക്തികൂടിയാണ് ഇദ്ദേഹം.

Top