പുതുവർഷത്തിന് യു.എ.ഇ യിൽ പൊതു അവധി

പുതുവൽസര ദിനമായ ശനിയാഴ്​ച യു.എ.ഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്ത്​ ജനുവരി ഒന്നുമുതൽ നടപ്പിലാക്കി തുടങ്ങുന്ന പുതിയ വാരാന്ത്യ അവധി സംവിധാനമനുസരിച്ചാണ്​ സർക്കാർ ഹ്യൂമൻ റിസോഴ്​സസ്​ വിഭാഗം പ്രസ്​താവനയിൽ വ്യക്​തമാക്കി.

ഇതോടെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക്​ മൂന്ന്​ ദിവസത്തെ തുടർച്ചയായ അവധിയാണ്​ ലഭിക്കുക. ഡിസംബർ 31 വെള്ളിയാഴ്​ചയായതിനാലും ശനി, ഞായർ ദിവസങ്ങളിൽ പുതിയ അവധി സംവിധാനത്തിലും ഒഴിവു ലഭിക്കും. ഇതോടെ പുതുവൽസര ആഘോഷത്തിന്റെ അവധിക്ക്​ ശേഷം ജീവനക്കാർ ഓഫീസുകളിൽ ഹാജരാകേണ്ടത്​ തിങ്കളാഴ്​ചയായിരിക്കും.

Top