ലഹരി മരുന്ന് കൈവശം വെച്ചതിന് ഡൽഹി സർവകലാശാല വിദ്യാർഥികൾ പിടിയിൽ

four students ,

ന്യൂഡല്‍ഹി : ലഹരിമരുന്ന് കൈവശം വെച്ചതിനും , ഉപയോഗിച്ചതിനും ഡൽഹി സർവകലാശാല വിദ്യാർഥികളുൾപ്പെടെ നാല് പേർ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിൽ. ഇവരിൽനിന്ന് 1.140 കിലോഗ്രാം കഞ്ചാവും മൂന്ന് എൽഎസ്ഡി (ലിസേർജിക് ആസിഡ് ഡയാതെലാമിഡ്) ബ്ലോട്ട് പേപ്പറുകളും പിടിച്ചെടുത്തതായാണ് വിവരം.

അനിരുദ്ധ് മാധുർ, ടെൻസിൻ ഫുൻചോങ്, സാം മല്ലിക്, ഗൗരവ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഡൽഹി യൂണിവേഴ്സിറ്റിക്കു കീഴിലെ ഹിന്ദു കോളേജ് , ജെഎന്‍യു, അമിറ്റി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ഇവർ.

പുതുവൽസരത്തോടനുബന്ധിച്ച് വിതരണം നടത്താനിരുന്ന ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും പിടികൂടിയത്. ഡല്‍ഹി സർവകലാശാലയിലെ നോ‌ര്‍ത്ത് കാമ്പസിലാണ് വിതരണം നടത്താൻ ഇവർ തീരുമാനിച്ചിരുന്നത്.ഹിന്ദു കോളജിലെ ഗൗരവാണ് ലഹരി വിതരണത്തിന്റെ കേന്ദ്രമെന്ന് നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ അറിയിച്ചു.

Top