ലോകമെങ്ങും പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റേയും പുതുവര്‍ഷത്തെ വരവേറ്റു

സിഡ്‌നി: ലോകമെങ്ങും പുതുവര്‍ഷത്തിന്റെ ആഘോഷതിമിര്‍പ്പില്‍. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. പിന്നീട് ന്യൂസലന്‍ഡിലെ ഓക്ലന്‍ഡ് 2019നെ വരവേറ്റു. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഓക്ലന്‍ഡിലെ സ്‌കൈ ടവറില്‍ പതിനായിരങ്ങളാണ് എത്തിയത്.

ആയിരക്കണക്കിനു പേരാണ് സിഡ്‌നിയില്‍ പുതുവര്‍ഷാഘോഷത്തിനായി ഒത്തുചേര്‍ന്നത്.

കേരളത്തിലും അങ്ങോളമിങ്ങോളം പുതുവര്‍ഷ ആഘോഷം നടന്നു. ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ച് പതിവുപോലെ പുതുവര്‍ഷത്തെ വരവേറ്റു.

Top