പുതുവത്സരാഘോഷത്തിനിടെ പൊലീസ് സംഘത്തിന് നേരെ ആക്രമണം

തിരുവനന്തപുരം: പുതുവത്സരാഘോഷം നടക്കുന്ന സ്ഥലത്ത് പൊലീസ് സംഘത്തിന് നേരെ ആക്രമണം. ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയ്ക്കും പൊലീസുകാര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് അഴൂര്‍ ആറടിപാലത്തിന് സമീപത്തെ കോളനിയില്‍ നടന്ന പുതുവത്സരാഘോഷ സ്ഥലത്തായിരുന്നു സംഭവം.

മൈക്ക് സെറ്റ് വലിയ ശബ്ദത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതിനെതിരെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചിറയിന്‍കീഴ് എസ്‌ഐ നിയാസും സംഘവും സ്ഥലത്തെത്തിയത്. മൈക്ക് സെറ്റ് ഓഫാക്കാന്‍ നിര്‍ദേശിച്ച എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തിന് നേരെ ഒരു കൂട്ടം യുവാക്കള്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ചിലര്‍ പൊലീസ് കസ്റ്റഡിയിലായതായാണ് വിവരം.

Top