New Yamaha FZ 250

എഫ് ഇസഡ് 250 എന്ന പുതിയ 250 സിസി ബൈക്കുമായി യമഹ ഇരുപത്തിനാലിനു പുറത്തിറങ്ങും. യമഹയുടെ നേക്കഡ് സ്ട്രീറ്റ് ബൈക്കായ എഫ് സിയുടെ കരുത്തു കൂടിയ വെറൈറ്റിയാണ് എഫ് ഇസഡ് 250 .

പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ദൃശ്യങ്ങള്‍ നേരത്തെ തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ബൈക്ക് പുറത്തിറക്കുമെന്ന യമഹയുടെ പ്രഖ്യാപനം.

കെടിഎം ഡ്യുക്ക്, മഹീന്ദ്ര മോജോ, ബജാജ് ഡോമിനര്‍ തുടങ്ങിയ ബൈക്കുകളുമായിട്ടാണ് എഫ് ഇസഡ് 250 ഏറ്റുമുട്ടേണ്ടി വരിക. എഫ്‌സിയുടെ ചെറുബൈക്കുകളെ അനുസ്മരിപ്പിക്കുന്ന രൂപം തന്നെയാണു പുതിയ ബൈക്കിനും

മസ്‌കുലര്‍ ലുക്കുള്ള ഫ്യൂവല്‍ ടാങ്ക്, പുതിയ എക്‌സ്‌ഹോസ്റ്റ്, എല്‍ ഇ ഡി ഹെഡ്‌ലൈറ്റ് എന്നിവയാണ് പുതിയ ബൈക്കിന്റെ പ്രത്യേകതകള്‍. കൂടാതെ എബിഎസ് സാങ്കേതിക വിദ്യയും ബൈക്കിലുണ്ടാകും.

249 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ബൈക്കിന് കരുത്തു പകരുന്നത്. 19 ബിഎച്ച്പി കരുത്തും 20.4 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എന്‍ജിന്‍. യമഹ തദ്ദേശീയമായി നിര്‍മിക്കുന്ന ബൈക്കുകളില്‍ ഏറ്റവും എന്‍ജിന്‍ ശേഷി കൂടിയ മോഡലുമാണ് എഫ് സി 250.

Top