അനാവശ്യ ഫോര്‍വേഡുകള്‍ കുറയ്ക്കാന്‍ സംവിധാനമൊരുക്കി വാട്‌സാപ്പ്

വൈറല്‍ മെസ്സേജുകള്‍ക്ക് പരിഹാരവുമായി വാട്‌സാപ്പ് പുതിയ സംവിധാനമൊരുക്കുന്നു. സത്യമാണോ എന്നറിയാത്ത മെസേജുകള്‍ ഗ്രൂപ്പുകളിലേക്കു ഫോര്‍വേഡ് ചെയ്യുന്നവര്‍ സൃഷ്ടിക്കുന്ന സാമൂഹികപ്രതിസന്ധിക്കു പരിഹാരമായാണ് പുതിയ സംവിധാനമൊരുക്കുന്നത്.

ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകള്‍ക്കു മുകളില്‍ Forwarded എന്ന ടാഗ് നല്‍കിയത് സന്ദേശങ്ങളെ വേര്‍തിരിച്ചറിയാനും വ്യാജവാര്‍ത്തകള്‍ തിരിച്ചറിയുന്നതില്‍ വലിയ സഹായമായിരുന്നു.

ഇവയില്‍ മാരക വൈറലായി ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകള്‍ നാം വീണ്ടും ഫോര്‍വേഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇതു സംബന്ധിച്ചു മുന്നറിയിപ്പു നല്‍കും. അനാവശ്യമായ ഫോര്‍വേഡുകള്‍ കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നു വാട്‌സാപ് കരുതുന്നു. പുതിയ സംവിധാനം അടുത്ത അപ്‌ഡേറ്റോടെ ലഭ്യമാകും.

Top