New Volkswagen Ameo

കാര്‍പ്രേമികളുടെ ഇഷ്ടകാറായ ഫോക്‌സ് വാഗണിന്റെ അമിയോ പുറത്തിറക്കി. ഫോക്‌സ് വാഗണിന്റെ സബ് കോംപാക്റ്റ് സെഡനായ അമിയോ മൂന്നു വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്.

ട്രെഡ്‌ലൈന്‍, കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍ എന്നീ വ്യത്യസ്ത മോഡലുകളിലെത്തുന്നവയില്‍ വിലയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതു ഹൈലൈനാണ്. 5.14 മുതല്‍ 6.91 ലക്ഷം രൂപയാണ് മുംബൈയിലെ എക്‌സ് ഷോറൂം വില.

നിലവില്‍ പെട്രോള്‍ മോഡല്‍ മാത്രമാണ് ഇറക്കുന്നത്. ട്രെഡ്‌ലൈനിന് 5.14 5.24 ലക്ഷവും കംഫര്‍ട്ട്‌ലൈനിന് 5.88 6.0 ലക്ഷവുമാണ്. ഹൈലൈനിനാകട്ടെ 6.91 7.05 ലക്ഷവുമാണ് വില. വ്യത്യസ്തകളൊക്കെയുണ്ടെങ്കിലും അമിയോയുടെ രൂപഘടനയിലും സ്‌റ്റൈലിലും പോളോയുമായി സാമ്യങ്ങളുണ്ടെന്നാണ് കാര്‍ പ്രേമികള്‍ പറയുന്നത്.

എന്നാല്‍ പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പുകള്‍, പുതിയ ഫ്രണ്ട് ബബര്‍, ഹോറിസോണ്ടല്‍ ഫോഗ് ലാമ്പുകള്‍ പുതിയ അലോയ് വീലുകള്‍ എന്നീ സവിശേഷതകളൊക്കെ ഉണ്ടെന്നതും ശ്രദ്ധേയം.

ക്ര്യൂസ് കണ്‍ട്രോള്‍, മഴ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, ആന്റി പിച്ച് പവര്‍ വിന്‍ഡോകള്‍, ഫ്രണ്ട് ആം റെസ്റ്റ്, സ്റ്റാറ്റിക് കോര്‍ണറിങ് ലൈറ്റ്, ടച്ച് സ്‌ക്രീന്‍ മള്‍ട്ടിമീഡിയ മ്യൂസിക് സിസ്റ്റം, ഐ പോഡ് കണക്റ്റിവിറ്റി, ഫോണ്‍ബുക്ക്, എസ്എംഎസ് വ്യൂവര്‍, ഡസ്റ്റ്, പോളന്‍ ഫില്‍റ്ററുകളുള്ള ഓട്ടോമാറ്റിക് എസി, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, എല്‍ഇഡി ടേണിങ് ഇന്‍ഡിക്കേറ്റേഴ്‌സ്, കൂള്‍ഡ് ഗ്ലൗബോക്‌സ്, ടെലിസ്‌കോപിക് സ്റ്റിയറിങ് വീല്‍, റിയര്‍ എസി വെന്റ് എന്നിവയും പുതിയ മോഡലിന്റെ പ്രത്യേകതകളാണ്.

എല്ലാ മോഡലുകളിലും പ്രത്യേക സുരക്ഷയ്ക്കായുള്ള ഇരട്ട എയര്‍ബാഗുകളും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവുമുണ്ട്. റിയര്‍വ്യു കാമറ, പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയുമുണ്ട്.

ഫോക്‌സ്വാഗണിന്റെ തന്നെ പോളോയില്‍ ഉപയോഗിച്ച 1.2 ലിറ്റര്‍ എംപിഐ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് അഞ്ച് സ്പീഡ് മാനുവല്‍ ഗിയറുള്ള അമിയോയിലും ഉപയോഗിച്ചിരിക്കുന്നത്. 74 ബിഎച്ച്പിയാണ് എഞ്ചിന് കരുത്ത്. പരമാവധി ടോര്‍ക്ക് 110 എന്‍എമ്മും.

കഴിഞ്ഞ ഡല്‍ഹി ഓട്ടൊ എക്‌സ്‌പോയിലാണ് ഫോക്‌സ്വാഗന്‍ അമിയോ ആഗോളതലത്തില്‍ തന്നെ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടു 720 കോടിയോളം ചെലവിട്ടാണ് ഫോക്‌സ്വാഗന്‍, അമിയോ നിര്‍മിച്ചെടുത്തത്.

Top