ഒമാനിലേക്ക് പുതിയ സന്ദര്‍ശന, തൊഴില്‍ വിസകള്‍ ഉടന്‍ അനുവദിക്കില്ല

മസ്‌കത്ത്: ഒമാനിലേക്ക് പുതിയ സന്ദര്‍ശന, തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിന് മുന്‍പ് മടങ്ങി വരന്‍ സാധിക്കാത്ത പ്രവാസികളുടെ തിരിച്ചുവരവ് ആദ്യം വിലയിരുത്തുമെന്ന് ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രി സൈദ് ബിന്‍ ഹമൂദ് അല്‍ മാവാലി. ഒമാന്‍ സുപ്രീം കമ്മിറ്റി യോഗത്തില്‍ എല്ലാ വിസകളുടെയും നിലവിലെ സാഹചര്യത്തെപ്പറ്റി ചര്‍ച്ച ചെയ്തു.

സാധുതയുള്ള താമസ വിസയുള്ള പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ആയിരിക്കും തുടക്കത്തില്‍ രാജ്യത്തിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിലൂടെ ലഭിക്കുന്ന അനുഭവം വിലയിരുത്തി മറ്റു വിഭാഗങ്ങള്‍ക്ക് സുരക്ഷിതമായി എങ്ങനെ പ്രവേശനം അനുവദിക്കാന്‍ സാധിക്കുമെന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

Top