പാര്‍വ്വതിയുടെ ബോളിവുഡ് ചിത്രത്തിലെ വീഡിയോ ഗാനം എത്തി

ലയാളികളുടെ പ്രിയ താരം പാര്‍വ്വതിയുടെ ബോളിവുഡ് ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമെത്തി.

ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തിന് ‘ഖരിബ് ഖരിബ് സിംഗ്‌ല്ലേ’ എന്നാണ് പേരിട്ടിരിക്കുന്നത്.

തനുജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്.

ദില്‍ തോ പാഗല്‍ ഹെ എന്ന ഷാരൂഖ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് തനുജ.

യാത്രയ്ക്കിടയില്‍ പരിചിതരാകുന്ന രണ്ട് പേരുടെ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ബിക്കാനഗര്‍, ഋഷികേശ്, ഗാംഗ്‌ടോക് എന്നിവിടങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ നവംബര്‍ 10ന് തീയേറ്ററുകളിലെത്തും.

Top