ഡ്യൂവല്‍ ടോണ്‍ നിറങ്ങളും പുത്തന്‍ സ്റ്റിക്കറുകളുമായി വെസ്പ

ആരാണ് അതിമനോഹരമായ ഡിസൈനുള്ള ഇറ്റാലിയന്‍ ലൈഫ്‌സ്‌റ്റൈല്‍ സ്‌കൂട്ടറുകളായ പിയാജിയോ വെസ്പ മോഹിക്കാത്തവരായി ആരാണുള്ളത്? ഇന്ത്യയിലെ പരമ്പരാഗത സ്‌കൂട്ടറുകളുടെ ശൈലി പൊളിച്ചെഴുതിയ മോഡലുകളാണിവ. ക്ലാസിക് ശൈലിക്കൊപ്പം പുത്തന്‍ സാങ്കേതികവിദ്യകളും ആധുനിക രൂപവും കോര്‍ത്തിണക്കുന്നതാണ് വെസ്പ മോഡലുകളുടെ വിജയം.

കിടിലന്‍ പരിഷ്‌ക്കാരങ്ങളോടെ ഏറ്റവും പുതിയ 2023 മോഡല്‍ വെസ്പ 125, 150 മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണിപ്പോള്‍. നവീകരണങ്ങളുടെ ഭാഗമായി സ്‌കൂട്ടറുകളില്‍ പുതുപുത്തന്‍ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍ പിയാജിയോ അവതരിപ്പിച്ചിട്ടുണ്ട്. നാല് ഡ്യുവല്‍-ടോണ്‍ കോമ്പിനേഷനുകള്‍ക്കൊപ്പം പില്യണ്‍ റൈഡറിന്റെ കംഫര്‍ട്ടിന്റെ മെച്ചപ്പെടുത്തലുകളും വാഹനത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതിനായി സുഖപ്രദമായ ബാക്ക്റെസ്റ്റാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഇതുകൂടാതെ ബോഡി പാനലുകളില്‍ പുതിയ സ്റ്റിക്കറിങും ഒരുക്കിയിട്ടുണ്ട്.

വെസ്പ VXL 125, 150 എന്നിവയ്ക്ക് വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പും വെസ്പ SXL 125, 150 എന്നിവയ്ക്ക് ദീര്‍ഘചതുരാകൃതിയിലുള്ള ഹെഡ്ലാമ്പ് ഡിസൈനുമാണ് നല്‍കിയിരിക്കുന്നത്. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ കാര്യമായ പരിഷ്‌ക്കാരങ്ങളൊന്നും ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ വെസ്പ സ്‌കൂട്ടറുകളില്‍ വരുത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ 2023 ഏപ്രില്‍ മുതല്‍ നടപ്പിലാക്കിയ ബിഎസ്-ഢക രണ്ടാംഘട്ടത്തിന് അനുസൃമായി രണ്ട് എഞ്ചിനുകളും പുനര്‍നിര്‍മിച്ചിട്ടുണ്ട്

20 ശതമാനം എഥനോള്‍ കലര്‍ന്ന ഋ20 ഫ്യുവലിലും പ്രവര്‍ത്തിക്കാന്‍ വെസ്പ സ്‌കൂട്ടറുകള്‍ പ്രാപ്തമാണിപ്പോള്‍. ചെറിയ 125 സിസി വേരിയന്റുകള്‍ക്ക് 7,400 ൃുാല്‍ പരമാവധി 9.65 യവു കരുത്തും 5,600 ൃുാല്‍ 10.11 ചാ ടോര്‍കും ഉത്പാദിപ്പിക്കാനാവും. 150 സിസി വേരിയന്റുകള്‍ 7,400 rpm-Â 10.64 bhp പവറും 5,300 rpm-Â 11.26 Nm ടോര്‍കും ആണ് നല്‍കുന്നത്.

മുന്‍വശത്ത് വണ്‍-സൈഡഡ് ഷോക്കും പിന്നില്‍ ഡ്യുവല്‍ ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറുകളുമാണ് പിയാജിയോ വെസ്പ മോഡലുകള്‍ ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിങിനായി മുന്നില്‍ ഡിസ്‌ക് ബ്രേക്കും 125 സിസി വേരിയന്റിന്റെ പിന്നില്‍ കോമ്പി ബ്രേക്കിങ് സിസ്റ്റവുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതേസമയം 150 സിസി മോഡലുകള്‍ക്ക് സിംഗിള്‍-ചാനല്‍ എബിഎസാണ് ലഭിക്കുക. മോണോകോക്ക് ഫുള്‍ സ്റ്റീല്‍ ബോഡിയില്‍ തന്നെയാണ് 2023 വെസ്പ VXL, SXL സ്‌കൂട്ടറുകളുടെ നിര്‍മാണം.

തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അനുസരിച്ച് സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ഡേ ടൈം റണ്ണിങ്ങ് ലൈറ്റ്, യുഎസ്ബി ചാര്‍ജിംഗ് സ്ലോട്ട്, അലോയ് വീല്‍, ക്രമീകരിക്കാവുന്ന പിന്‍ സസ്പെന്‍ഷന്‍ പോലുള്ള സവിശേഷതകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

125 സിസി VXL വേരിയന്റുകള്‍ക്ക് 1.32 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. 150 സിസി ടതഘ വെസ്പ വേരിയന്റുകള്‍ക്ക് 1.49 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. സ്‌കൂട്ടറുകളുടെ 2023 മോഡല്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്തെ എക്‌സ്‌ക്ലൂസീവ് വെസ്പ ഡീലര്‍ഷിപ്പുകളില്‍ ഏതെങ്കിലും സന്ദര്‍ശിച്ച് വാഹനം ഇപ്പോള്‍ ബുക്ക് ചെയ്യാനാകും.

Top