വാഗണ്‍ ആറിന് പുതിയ പതിപ്പ് വരുന്നതായി റിപ്പോര്‍ട്ട്

വാഗണ്‍ ആറിന് പുതിയ പതിപ്പ് വരുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഡിസംബറില്‍ പുതിയ തലമുറ മോഡല്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ആറാം തലമുറ വാഗണ്‍ ആറാണ് ജാപ്പനീസ് വിപണിയില്‍ ഉള്ളത്. 2003 മുതല്‍ ജപ്പാനില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണിത്. ആറാം തലമുറ വാഗണ്‍ആര്‍ 2017 ല്‍ ആണ് ജപ്പാനില്‍ അവതരിപ്പിക്കുന്നത്.

ഏഴാം തലമുറ വാഗണ്‍ആറില്‍ എക്സ്റ്റീരിയറുകള്‍ വലിയൊരു നവീകരണത്തിന് വിധേയമായേക്കാം. ഫ്രണ്ട് ഫാസിയയ്ക്ക് ഇപ്പോള്‍ കൂടുതല്‍ കര്‍വ്വി പ്രൊഫൈല്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കാറിന് മനോഹരമായ രൂപവും ഭാവവും നല്‍കുന്നു. ബോണറ്റ്, ഫ്രണ്ട് ഗ്രില്ല്, ഹെഡ്‌ലാമ്പുകള്‍, എയര്‍ ഡാം എന്നിവയുള്‍പ്പെടെ മിക്ക ഘടകങ്ങളും പുതുക്കും.

സൈഡ് പ്രൊഫൈല്‍ പരിചിതമായി കാണപ്പെടുന്നു, പക്ഷേ ഇതിന് വീലുകള്‍ക്ക് മുകളില്‍ പുതിയ സ്‌ക്വയര്‍ഡ് ഗ്രൂവുകള്‍ ലഭിക്കുന്നു. ഡോര്‍ പാനലുകള്‍ പരന്നതായി കാണപ്പെടുന്നു. കൂടാതെ നിലവിലുള്ള മോഡലില്‍ കാണാവുന്ന പ്രമുഖ ക്യാരക്ടര്‍ ലൈനുകള്‍ ഇതിലില്ല. പുതിയ വാഗണ്‍ആറിന് ഒരു പുതിയ സെറ്റ് അലോയി വീലുകളും ലഭിക്കുന്നു. കൂടാതെ പിന്നില്‍, ഹാച്ചിന് പുതിയ ടെയില്‍ ലൈറ്റുകളും ലഭിക്കും.

ന്യൂജെന്‍ വാഗണ്‍ആറിനായി സുസുക്കി ചില പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോഴത്തെ രൂപത്തില്‍, ആക്ടീവ് യെല്ലോ, ഫീനിക്‌സ് റെഡ് പേള്‍, ബ്ലിസ്‌ക് ബ്ലൂ മെറ്റാലിക്, അര്‍ബന്‍ ബ്രൗണ്‍ പേള്‍ മെറ്റാലിക്, ബ്ലൂയിഷ് ബ്ലാക്ക് പേള്‍, മൂണ്‍ലൈറ്റ് വയലറ്റ് പേള്‍ മെറ്റാലിക് എന്നിങ്ങനെ നിരവധി കളര്‍ ഓപ്ഷനുകളിലാണ് വാഗണ്‍ആര്‍ വാഗ്ദാനം ചെയ്യുന്നത്. ഈ കളര്‍ ഓപ്ഷനുകള്‍ ഇന്ത്യസ്‌പെക്ക് മാരുതി വാഗണ്‍ആറിന് ലഭ്യമായ ഓപ്ഷനുകളില്‍ നിന്ന് തികച്ചും വ്യത്യസ്!തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top