കാലടി സര്‍വകലാശാലയില്‍ പുതിയ വിസി; കെകെ ഗീതാകുമാരിയെ നിയമിച്ച് ഉത്തരവിറക്കി

കാലടി സര്‍വകലാശാലയില്‍ പുതിയ വിസിയെ നിയമിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ കെകെ ഗീതാകുമാരിക്കാണ് വിസിയുടെ ചുമതല. പുതിയ വിസിയെ നിയമിച്ചുകൊണ്ട് രാജ്ഭവന്‍ ഉത്തരവിറക്കി. നിലവിലെ വിസി ഡോ. എംവി നാരായണനെ പുറത്താക്കിയത് ഹൈക്കോടതി ശരിവെച്ചതിനു പിന്നാലൊണ് പുതിയ വിസിയെ നിയമിച്ചത്.

കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ കെകെ ഗീതാകുമാരിക്കാണ് വിസിയുടെ ചുമതല
‘പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് കളങ്കം’; സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

കാലടി സര്‍വകലാശാല വിസിയെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയില്‍ ഇടപെടില്ലെന്നാണ് ഹൈക്കോടതി നിലപാടെടുത്തത്. കാലടി സര്‍വകലാശാല വിസി നിയമനത്തില്‍, ഡോ. എം വി നാരായണന്റെ പേരു മാത്രമാണ് സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിസി സ്ഥാനത്ത് തുടരാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ നിയമനം

തനിക്ക് മതിയായ യോഗ്യതയുണ്ടെന്നും, ഏറ്റവും യോഗ്യനായ വ്യക്തി എന്ന നിലയിലാണ് സെര്‍ച്ച് കമ്മിറ്റി തന്റെ പേര് മാത്രം ശുപാര്‍ശ ചെയ്തതെന്നും ഡോ. എംവി നാരായണന്‍ വാദിച്ചു. അതില്‍ ചട്ടലംഘനമില്ലെന്നാണ് കാലടി വിസി വാദിച്ചത്. എന്നാല്‍ കാലടി വിസിയുടെ നിയമനം റദ്ദാക്കിയ ചാന്‍സലറുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

Top