ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി; വ്യാപനം അതിവേഗം

ലണ്ടൻ: യുഎസിൽ അതിവേഗം പടർന്നുപിടിച്ച ഒമിക്രോണിന്റെ ഉപവകഭേദം യുകെയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഒമിക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് കണ്ടെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 14 മുതലുള്ള കോവിഡ് പരിശോധനാ ഫലങ്ങളിൽ 3.3% ശതമാനം സാമ്പിളുകളിലും കണ്ടെത്തിയത് BA.4.6 വകഭേദം ആയിരുന്നുവെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കോവിഡ് വേരിയന്റുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ ബ്രീഫിംഗ് ഡോക്യുമെന്റ് വ്യക്തമാക്കുന്നു. ഇതിനുശേഷം BA.4.6 കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്നും ഡോക്യുമെന്റിൽ സൂചിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.

BA.4.6ന്റെ ഉറവിടം എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. പക്ഷേ ഇതൊരു പുനഃസംയോജന വകഭേദമാകാനാണ് സാധ്യതയെന്നാണ് ആരോഗ്യവിദഗ്‌ധരുടെ അഭിപ്രായം (രണ്ട് വ്യത്യസ്ത വകഭേദങ്ങൾ ഒരേ സമയം ഒരേ വ്യക്തിയെ ബാധിക്കുമ്പോഴാണ് പുനഃസംയോജനം സംഭവിക്കുന്നത്.

അതേസമയം, BA.4.6 വകഭേദം കൂടുതൽ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും ഇതിന്റെ വ്യാപന ശേഷി മറ്റ് വകഭേദങ്ങളേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോവിഡ് വാക്സിൻ ഡോസുകൾ കൃത്യമായി സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് കൂടി സ്വീകരിക്കുന്നതാണ് അഭികാമ്യം.

Top