ദുല്‍ഖർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ പുതിയ അപ്‍ഡേറ്റ് എത്തി

ദുല്‍ഖര്‍ നായകനാകുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

ഗോകുല്‍ സുരേഷ് ചിത്രത്തിന്റെ തന്റെ ഭാഗത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

Top