ധനുഷിന്റെ ഡി 51ന്റെ പുതിയ അപ്‌ഡേറ്റെത്തി;നായികയായി രശ്മിക മന്ദാന

ചെന്നൈ: ധനുഷ് നായകനാകുന്ന ഏറ്രവും പുതിയ ചിത്രമായ ഡി 51ന്റെ പുതിയ അപ്‌ഡേറ്റെത്തി. ചിത്രത്തിലെ നായിക കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. രശ്മിക മന്ദാനയാണ് 51ല്‍ ധനുഷിന്റെ നായികയായെത്തുന്നത്. ശേഖര്‍ കമ്മൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായാണ് രശ്മിക ധനുഷിന്റെ നായികയായി എത്തുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ചിത്രം അനൗണ്‍സ് ചെയ്തത്.

ദേശീയ അവാര്‍ഡുകള്‍ നേടിയ ധനുഷും ശേഖര്‍ കമ്മൂലയും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുനില്‍ നാരങ്ങും പുഷ്‌കര്‍ രാം മോഹന്‍ റാവുവും അമിഗോസ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സോനാലി നാരങ്ങ് അവതരിപ്പിക്കുന്നു.

ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് 51ല്‍ ധനുഷ് എത്തുന്നത്.പ്രശസ്തരായ മറ്റ് താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. പി ആര്‍ ഒ – ശബരി.

Top