പുത്തൻ ടിവിഎസ് ജുപിറ്റര്‍ 125 വിപണിയില്‍

125 സ്‌കൂട്ടര്‍ വിപണിയില്‍ ഏറ്റവും വില്പന നേടുന്ന രണ്ട് മോഡലുകളാണ് സുസുക്കിയുടെ ആക്സസ്സും ഹോണ്ടയുടെ ആക്ടിവ 125ഉം. ടിവിഎസ്സിന് ഈ സെഗ്മെന്റില്‍ യുവാക്കളെ ലക്ഷ്യമിട്ട് സ്പോര്‍ട്ടി ലുക്കില്‍ എന്‍ടോര്‍ക്ക് 125യാനുള്ളത്. എന്നാല്‍ ഇനിയിങ്ങനെയല്ല. ആക്ടിവയോടും ആക്സസ്സിനോടും മത്സരിക്കാന്‍ 125 സിസി എഞ്ചിനുമായി ജുപിറ്ററാനാണ് ടിവിഎസ് പുതുതായി വില്പനക്കെത്തിച്ചിരിക്കുന്നത്.

ഡ്രം ബ്രെയ്ക്ക് + സ്റ്റീല്‍ വീല്‍ പതിപ്പിന് 73,400 രൂപ, ഡ്രം ബ്രെയ്ക്ക് + അലോയ് വീല്‍ പതിപ്പിന് 76,800 രൂപ, മുന്‍പില്‍ ഡിസ്‌ക് ബ്രെയ്ക്ക് + അലോയ് വീലുള്ള പ്രീമിയം മോഡലിന് 81,300 രൂപ എന്നിങ്ങനെയാണ് ടിവിഎസ് ജുപിറ്റര്‍ 125ന്റെ വിലകള്‍. 72,637 രൂപ മുതല്‍ വിലയാരംഭിക്കുന്ന ഹോണ്ട ആക്ടിവ 125നും 73,400 രൂപ മുതല്‍ വിലയാരംഭിക്കുന്ന സുസുക്കി അക്‌സസ്സ് 125നും വെല്ലുവിളിയാണ് ടിവിഎസ് ജുപിറ്റര്‍ 125.

110 സിസി എഞ്ചിനുള്ള ജുപിറ്ററിന് സമാനമായ വീല്‍ബേസാണ് ടിവിഎസ് ജുപിറ്റര്‍ 125നെങ്കിലും നീളത്തിലും വീതിയിലും പുത്തന്‍ സ്‌കൂട്ടര്‍ മുമ്പനാണ്. ജുപിറ്റര്‍ 110ന് സമാനമായ ലളിതമായ മുഖമാണ് 125 പതിപ്പിനും. പക്ഷെ എപ്രണിലെ ക്രീസ് ലൈനുകളും ക്രോം ലൈനിംഗും വ്യത്യസ്തമാണ്. മാത്രമല്ല എല്‍ഇഡി ഹെഡ്‌ലാംപ്, ടെയില്‍ ലാംപ് അസംബ്ലി എന്നിവയെല്ലാം തീര്‍ത്തും വ്യത്യസ്തമാണ്. ഡോണ്‍ ഓറഞ്ച്, ഇന്‍ഡിബ്ലൂ, പ്രിസ്‌റ്റൈന്‍ വൈറ്റ്, ടൈറ്റാനിയം ഗ്രേ എന്നിങ്ങനെ നാല് നിറങ്ങളില്‍ ടിവിഎസ് ജുപിറ്റര്‍ 125 വാങ്ങാം.

ജുപ്പിറ്റര്‍ 110-നെക്കാള്‍ 65 എംഎം നീളമുള്ള സീറ്റ്, 32 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഫ്‌ലോര്‍ബോര്‍ഡില്‍ 5 ലിറ്റര്‍ ഇന്ധന ടാങ്ക്, എപ്രണില്‍ ക്രമീകരിച്ചിരിക്കുന്ന ഫ്യുവല്‍ ഫില്ലര്‍ ക്യാപ് എന്നിവയാണ് മറ്റുള്ള ആകര്‍ഷണങ്ങള്‍. സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ്, യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ് എന്നിവ പ്രീമിയം മോഡലുകളില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. പകുതി അനോലോഗും പകുതി ഡിജിറ്റലുമായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്. ക്ലോക്ക്, തത്സമയ ഇന്ധന ഉപഭോഗം, ശരാശരി ഇന്ധന ഉപഭോഗം, ഇന്ധന നില എന്നിവ ഈ ഡിസ്‌പ്ലേ പ്രദര്‍ശിപ്പിക്കുന്നു.

പുതിയ 124.8 സിസി എഞ്ചിനാണ് ടിവിഎസ് ജുപിറ്റര്‍ 125യെ ചലിപ്പിക്കുന്നത്. 6,000 ആര്‍പിഎമ്മില്‍ 8.3 എച്ച്പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ നിര്‍മ്മിക്കുന്നത്. സിവിടി ഗിയര്‍ബോക്സുമായാണ് ഈ എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ടെലിസ്‌കോപിക് മുന്‍ ഫോര്‍ക്കുകളും സെഗ്മെന്റില്‍ ആദ്യമായി ഗ്യാസ് ചാര്‍ജ്ഡ് റിയര്‍ മോണോഷോക്കും ജുപിറ്റര്‍ 125ല്‍ ക്രമീകരിച്ചിട്ടുണ്ട്.

 

Top