new trend;marriage website

വിവാഹ സീസണാകുമ്പോള്‍ മാട്രിമോണിയല്‍ സൈറ്റുകള്‍ നിരവധി ഓഫറുകളുമായി എത്തും. എന്നാല്‍ വിവാഹത്തിനായ പങ്കാളിയെ തേടാന്‍ മാത്രമല്ല കല്യാണത്തിനു വേണ്ടിയുള്ള വെബ്‌സൈറ്റുകളും പുതിയ ട്രെന്‍ഡാകുന്നു. വിവാഹം കഴിക്കാന്‍ പോകുന്ന വധൂവരന്‍മാരെക്കുറിച്ചുള്ള വിവരങ്ങളുമായി ഒരുമാസം മുമ്പെങ്കിലും സൈറ്റ് തുറക്കുമത്രെ.

ബന്ധുക്കളുടെയുംമറ്റും വരവ് പുറപ്പെടുന്നതുമായ സ്ഥിരീകരണങ്ങള്‍ എന്നിവക്കുവേണ്ടിയും റൂം ബുക്കിംഗിനും ട്രെയിന്‍ടിക്കറ്റ് ബുക്കിംഗും തുടങ്ങിയവയും വിവാഹവും അനുബന്ധ ചടങ്ങുകളും നടക്കുന്ന സ്ഥലങ്ങളും അവിടേക്ക് എത്തിച്ചേരണ്ടതെങ്ങനെയെന്നുമൊക്കെയുള്ള കംപ്ലീറ്റ് പാക്കേജാണ് ഈ സെറ്റുകള്‍.

നൂറായിരം സംശയങ്ങളൊഴിവാക്കാന്‍ ഈ വെബ്‌സൈറ്റ് url അഡ്രസ് സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അയച്ചു കൊടുത്താല്‍ മതിയാകും. വെഡ്ഡിംഗ് ആല്‍ബം എല്ലാവരെയും വിളിച്ച് കാണിക്കുകയും വേണ്ട ഫോട്ടോയും വീഡിയോയുമൊക്കെ അപ്‌ലോഡ് ചെയ്താല്‍ എവിടെനിന്നും കാണാനാകും.കൂടാതെ വെബ്‌സൈറ്റുകളില്‍ വ്യക്തിപരമായ കഥകളും, പ്രിയപ്പെട്ട ഓര്‍മ്മകളുമൊക്കെ പങ്കുവയ്ക്കുകയും വിവാഹത്തിന് എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ആശംസകള്‍ നേരാനുകഴിയും.

Top