കമല്‍ഹാസന്റെ ‘വിശ്വരൂപം 2’; പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കമല്‍ഹാസന്‍ ചിത്രം വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തും.

കമല്‍ സംവിധാനം ചെയ്യുന്ന വിശ്വരൂപം 2 ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജിബ്രാന്‍ ആണ്. നാലാം തവണയാണ് ജിബ്രാന്‍ കമല്‍ ഹാസനുമായി ഒന്നിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പ്രധാന റോളുകളില്‍ എത്തുന്നു.

കമല്‍ ഹാസ്സന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന വംശീയ വേര്‍തിരിവുകള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് സൂചന. കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സിനിമ എത്തുന്നത്.

Top