പ്രഭാസ് ചിത്രം ‘സലാറി’ന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം ഡിസംബര്‍ 22-ന് റിലീസ് ചെയ്യും

പ്രഭാസ് ചിത്രം ‘സലാറി’ന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. കെജിഎഫ് എന്ന സൂപ്പര്‍ ഹിറ്റിനുശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് സലാര്‍. ഡിസംബര്‍ 22-ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. പ്രഭാസും മലയാളികളുടെ സ്വന്തം പൃഥ്വിരാജും ഒന്നിക്കുന്നതുകൊണ്ടുതന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.

വര്‍ധരാജ് മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. സൗഹൃദകഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുക. ആദ്യ ഭാഗമായ സലാര്‍ പാര്‍ട്ട് 1- സീസ്ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയുടെ പാതി പ്രേക്ഷകരില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.

പൃഥ്വിരാജ് പ്രോഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്. ഛായാഗ്രഹണം – ഭുവന്‍ ഗൗഡ, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ടി എല്‍ വെങ്കടചലപതി, ആക്ഷന്‍സ് അന്‍മ്പറിവ്, കോസ്റ്റും തോട്ട വിജയ് ഭാസ്‌കര്‍, എഡിറ്റര്‍ – ഉജ്വല്‍ കുല്‍കര്‍ണി, വി എഫ് എക്‌സ് രാഖവ് തമ്മ റെഡ്ഡി. പി ആര്‍ ഒ. – മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് ബ്രിങ്‌ഫോര്‍ത്ത് അഡ്വര്‍ടൈസിംഗ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ.

Top