‘ഹൗസ് വിത് എ ക്ലോക്ക് ഇന്‍ ഇറ്റ്‌സ് വോള്‍സ് ഈസ് ഔട്ട് ‘ ചിത്രത്തിന്റെ ട്രെയിലര്‍

ഹൗസ് വിത് എ ക്ലോക്ക് ഇന്‍ ഇറ്റ്‌സ് വോള്‍സ് ഈസ് ഔട്ട് ഹൊറര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സെപ്തംബര്‍ 21 ന് യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സാണ് ചിത്രം തിയറ്റേറുകളിലെത്തിക്കുന്നത്.

1973 ല്‍ ജോണ്‍ ബെല്ലേഴ്‌സ് എഴുതിയ ഗോഥിക് ഹൊറര്‍ നോവലിനെ ആസ്പദമാക്കി എഡ്വേര്‍ഡ് ഗോറിയ ചിത്രീകരിച്ച സിനിമയാണ് ‘ഹൗസ് വിത് എ ക്ലോക്ക് ഇന്‍ ഇറ്റ്‌സ് വോള്‍സ് ഈസ് ഔട്ട്’. ജാക് ബ്ലാക്ക്, കേറ്റ് ബ്ലാഞ്ചറ്റ്, ഓവന്‍ വാക്കറോ, റെനി എലിസ് ഗോള്‍ഡ്‌സ്‌ബെറി, സണ്ണി സുള്‍ജിക്, കൈല്‍ മക്‌ലക്ലന്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എലി റോത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് എറിക് ക്രിപ്‌കെയാണ്. മിത്തോളജി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ബ്രാഡ് ഫിഷര്‍, ജെയിംസ് വാന്‍ഡര്‍ബില്‍റ്റ്, ക്രിപ്‌കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top