ടൊയോട്ടയുടെ പുതിയ കൊറോള അടുത്തമാസം വിപണിയില്‍

ടൊയോട്ട പുറത്തിറക്കിയിട്ടുള്ള സെഡാന്‍ മോഡലായ കൊറോളയുടെ പുതിയ പതിപ്പ് പുറത്തിറങ്ങാനൊരുങ്ങുന്നു. നിരത്തുകളില്‍ ഏറെ നേട്ടമുണ്ടാക്കിയിട്ടുള്ള ഈ വാഹനത്തിന്റെ പുതിയ പതിപ്പ് അടുത്ത മാസം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വാഹനമാണ് കൊറോള. നിലവില്‍ 11ാം തലമുറ മോഡലാണ് നിരത്തുകളിലുള്ളത്. അടുത്ത മാസം അവതരിപ്പിക്കുന്ന ഈ വാഹനം നോര്‍ത്ത് അമേരിക്കയിലും ചൈനയിലുമാണ് ആദ്യമെത്തുക.

ടൊയോട്ടയുടെ പുതിയ ടിഎല്‍ജിഎ പ്ലാറ്റ്‌ഫോമിലായിരിക്കും പുതുതലമുറ കൊറോള നിര്‍മിക്കുക. ശക്തമായ സുരക്ഷയോടെയാണ് പുതിയ സെഡാന്‍ എത്തുന്നത്. ഓട്ടോണമസ് ബ്രേക്കിങ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹൈബീം, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കണക്ട്റ്റിവിറ്റി ഫീച്ചറുകള്‍ എന്നിവയാണ് പുതിയ കൊറോളയിലെ പ്രത്യേകത.

Top