സൗബിൻ ചിത്രം അമ്പിളിയുടെ പുതിയ ടീസർ കാണാം

സൗബിൻ ചിത്രം അമ്പിളിയുടെ പുതിയ ടീസർ പുറത്തുവിട്ടു. ടൊവിനോ തോമസ് നായകനായെത്തിയ ഗപ്പിക്ക് ശേഷം ജോൺപോൾ ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അമ്പിളി.

നസ്രിയ നസീമിന്റെ സഹോദരൻ നവീൻ നസീം മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് അമ്പിളി. പുതുമുഖ താരം തൻവി റാം ആണ് നായിക. സൗബിൻ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്.

സൈക്കിളിങ്ങിനും യാത്രകൾക്കും പ്രധാന്യമുള്ള കുടുംബ ചിത്രമാണ് അമ്പിളി.ജാഫർ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമൻ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ഗപ്പി ഉൾപ്പെടെ മലയാള സിനിമയിലെ പുതുനിര ചിത്രങ്ങൾ ഒരുക്കിയ ഇ ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദേശീയ ശ്രദ്ധയാകർഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരൺ വേലായുധനാണ് അമ്പിളിയുടെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്.

ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെയും സംഗീത സംവിധായകൻ. ഗപ്പിയിലെ ഗാനങ്ങൾക്ക് വരികളൊരുക്കിയ വിനായക് ശശികുമാറിന്റേതാണ് വരികൾ.

Top