ആഞ്ചലോ മാത്യൂസിനും ലഹിരുവിനും പകരക്കാരെ ചേര്‍ത്ത് ശ്രീലങ്കന്‍ ടീം

sreelankan-team

കദിന ക്യാപ്റ്റനായ ആഞ്ചലോ മാത്യൂസിനും ടീമിലെ ബൗളറായ ലഹിരു ഗമാഗേക്കും പകരക്കാരെ ചേര്‍ത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. ദസുന്‍ ഷനകയും ധനുഷ്‌ക ഗുണതിലകയുമാണ് പകരക്കാരായി ടീമില്‍ ഇടം നേടിയിട്ടുള്ള കളിക്കാര്‍.

മാത്യൂസ് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ലഹിരു ഗമാഗേ വിരലിനേറ്റ പരിക്ക് മൂലമാണ് കളത്തിനു പുറത്ത് പോയത്. ടെസ്റ്റ് പരമ്പരയില്‍ വെസ്റ്റിന്‍ഡീസിനോട് 226 റണ്‍സ് തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെയാണിത്. ഇതേതുടര്‍ന്ന് വ്യാഴാഴ്ച നടക്കാനിരിക്കുന്ന ടെസ്റ്റില്‍ പുതിയ മുഖങ്ങളെയായിരിക്കും ശ്രീലങ്കന്‍ ടീം ഇറക്കുക.

Top