ഉപഭോക്താക്കള്‍ക്കായി പുതിയ ടാറ്റാ ടിഗോര്‍ ഇലക്ട്രിക് ഉടന്‍ എത്തും

ങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ സ്വകാര്യ ഉപഭോക്താക്കള്‍ക്കായി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. ഇപ്പോള്‍ ഇതാ നിലവിലുള്ളതിനെക്കാള്‍ ഇലക്ട്രിക് റേഞ്ച് കൂടിയ ടിഗോര്‍ ഇവിയുടെ നിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് കമ്പനി.

ഇലക്ട്രിക് വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൂടിയാണ് ഈ മോഡല്‍ പുറത്തിറക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. നിലവില്‍ 16.2kWh ബാറ്ററിയില്‍ ഒറ്റചാര്‍ജില്‍ 142 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ടിഗോര്‍ ഇലക്ട്രിക്കിന് സാധിക്കും. ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന വകഭേദമാണ് പുതുതായി ടാറ്റ പുറത്തിറക്കുക. ഇലക്ട്രിക് റേഞ്ചിലുള്ള വ്യത്യാസം ഒഴികെ മറ്റു മാറ്റങ്ങളൊന്നും പുതിയ മോഡലിനുണ്ടാകില്ല.

Top