new tamil movie by mammootty

ദേശീയ പുരസ്‌കാര ജേതാവും, തമിഴിലെ മികച്ച സംവിധായകരിലൊരാളുമായ റാം ഒരുക്കുന്ന തമിഴ് ചിത്രത്തിലാണ് മമ്മൂട്ടി 2016ല്‍ ആദ്യം അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നിര്‍ണായക കഥാപാത്രങ്ങളിലൊന്നാകും ഈ ചിത്രത്തിലേതെന്ന് അറിയുന്നു. പേരന്‍പ് എന്ന് പേരിട്ടിരിക്കുന്ന സിനിമ ജനുവരി ആറിന് കൊടൈക്കനാലില്‍ തുടങ്ങും.

അഞ്ജലിയാണ് നായിക. കറ്റ്‌റത് തമിള്‍, തങ്കമീന്‍കള്‍ എന്നീ ശ്രദ്ധേയചിത്രങ്ങളൊരുക്കിയ റാം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രവുമാണ് പേരന്‍പ്. സിനിമയുടെ തിരക്കഥ കേട്ട മമ്മൂട്ടി മലയാളം പ്രൊജക്ടുകള്‍ക്ക് താല്‍ക്കാലിക അവധി നല്‍കി പേരന്‍പ് കമ്മിറ്റ് ചെയ്യുകയായിരുന്നു എന്നാണ് അറിയുന്നത്.

അഞ്ജലിയാണ് നായിക. ബാലതാരം സാധനയും ചിത്രത്തിലുണ്ട്. എന്‍ എ മുത്തുകുമാറിന്റെ വരികള്‍ക്ക് യുവന്‍ശങ്കര്‍ രാജയാണ് സംഗീതം.
ആറ് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്നത്. 1990ല്‍ കെ മധു സംവിധാനം ചെയ്ത മൗനം സമ്മതം എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി തമിഴിലെത്തിയത്.

ദളപതി, അഴകന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മറുമലര്‍ച്ചി, ആനന്ദം എന്നിവയാണ് മമ്മൂട്ടിയുടെ തമിഴിലെ പ്രധാന ചിത്രങ്ങള്‍. 2010 ല്‍ വന്ദേമാതരം എന്ന ചിത്രമാണ് മമ്മൂട്ടി അവസാനമായി തമിഴില്‍ ചെയ്തത്.

മൂന്നാംലിംഗാവസ്ഥയിലുള്ള ലൈംഗിക തൊഴിലാളിയെ പ്രണയിക്കുന്ന മധ്യവയസ്‌കന്റെ കഥയാണ് പേരന്‍പ് എന്നും സൂചനയുണ്ട്. ആന്‍ഡ്രിയ ജെര്‍മിയ നായികയായ തരന്‍മണിയാണ് റാമിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

Top