new tamil film

നവാഗതനായ ശരവണന്‍ സംവിധാനം ചെയ്യുന്ന് തമിഴ് ഫാന്റസി അഡ്വന്‍ജര്‍ കോമഡി ചിത്രത്തില്‍ നടി ശിവദയ്ക്ക് പകരം നിക്കി ഗല്‍റാണി നായികയാകുന്നു. ആദി നായകനാകുന്ന ചിത്രത്തില്‍ ശിവദയാണ് നായികയെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ആദ്യ പ്രൊമോല്‍ണല്‍ പോസ്റ്ററിലും ശിവദയുടെ പേര് ഉണ്ടായിരുന്നു. എന്നാല്‍ നിക്കിയായിരിക്കും ചിത്രത്തിലെ നായികയെന്ന് നടന്‍ ആദി സ്ഥിരീകരിച്ചു.

ഒരു ഫാന്റസി അഡ്വന്‍ജര്‍ ചിത്രത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നത്. ചിത്രത്തിനു ഇതുവരെ പേരു നല്‍കിയിട്ടില്ല. ചിത്രത്തിലെ ഭിന്നവ്യക്തിത്വമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിക്കിയാണ്. തിരുപൂര്‍ സ്വദേശിയുടെ വേഷത്തിലാണ് താന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രീകരണത്തിനായി ചെന്നൈയില്‍ പ്രത്യേക തരത്തിലുള്ള ഒരു വീടിന്റെ സെറ്റ് തയ്യാറാക്കിയിട്ടുണ്ട്. ചിത്രത്തിനായി മുമ്പ് ശിവദയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് നിക്കിയെ നായികയായി തീരുമാനിക്കുകയായിരുന്നു എന്ന് ആദി വ്യക്തമാക്കി.

Top