new tamil film

തമിഴ് നടന്‍ കലെയരസന്റെ പുതിയ ചിത്രത്തില്‍ ശിവദയും ജനനി അയ്യരും നായികമാരാകുന്നു. സംവിധായകന്‍ വിഷ്ണു വര്‍ദ്ധന്റെ അസിസ്റ്റന്റ് ആയിരുന്ന രോഹിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹാസ്യ താരം ബാലശരവണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇതുവരെ പേരിടാത്ത ചിത്രം റൊമാന്റിക്ക് ത്രില്ലറാണ്. ജിബ്രാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മെയ് ഇരുപത്തിയഞ്ചിന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചതായി നിര്‍മ്മാതാവ് സി. വി കുമാര്‍ അറിയിച്ചു. രവിവര്‍മ്മന്‍ നീലമേഘമാണ് ഛായാഗ്രഹകന്‍. ലിയോ ജോണ്‍ പോള്‍ എഡിറ്റിങ്ങ്.

Top