ടാലി സോഫ്റ്റ്‌വെയര്‍ ഇ ആര്‍ പി 9 റിലീസ് 6.4 അവതരിപ്പിച്ചു

TALLY

കൊച്ചി: രാജ്യാന്തര അക്കൗണ്ടിങ് സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ ടാലി സൊലൂഷന്‍സ്, ഇ വേ ബില്‍ നടപടികള്‍ എളുപ്പത്തിലാക്കാന്‍ പുതിയ സോഫ്റ്റ്‌വെയര്‍ ടാലി ഇ ആര്‍ പി 9 റിലീസ് 6.4 അവതരിപ്പിച്ചു. നികുതി വെട്ടിപ്പ് തടയാനും അന്തര്‍ സംസ്ഥാന ചരക്കുനീക്കം സുഗമമാക്കാനും ചെക്ക്‌പോസ്റ്റുകളിലെ സമയം ലാഭിക്കാനും ഏപ്രില്‍ ഒന്ന് മുതലാണ് ഇവേ ബില്‍ നടപ്പിലാക്കിയത്. ഇവേ ബില്‍ ജനറേറ്റ് ചെയ്യാനും കൈകാര്യം ചെയ്യാനും കൃത്യമായ ഇന്‍വോയിസുകള്‍ സൂക്ഷിക്കാനും ടാലിയുടെ പുതിയ സോഫ്റ്റ്‌വെയര്‍ വ്യാപാരികളെ സഹായിക്കും.

ഇവേ ബില്‍ നമ്പറോടുകൂടിയ ഇ വേ ബില്ലുകള്‍ ഉണ്ടാക്കി ഇന്‍വോയിസുകള്‍ അച്ചടിച്ച് ലഭ്യമാക്കുന്നതാണ് പുതിയ സോഫ്റ്റ്‌വെയര്‍. രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ അവരുടെ പേരിലും ഇ വേ ബില്‍ ഉണ്ടാക്കാം എന്നതാണ് ഈ സോഫ്റ്റ് വെയറിന്റെ പ്രത്യേകത.

Top