New Suzuki Wagon R StingRay

സുസുക്കി ജപ്പാന്‍ വിപണിയെ ലക്ഷ്യമാക്കി ഇറക്കുന്ന പുതിയ വാഗണ്‍ ആര്‍ സ്റ്റിന്‍ഗ്രേയുടെ ചിത്രങ്ങള്‍ പുറത്തിറങ്ങി. ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ വാഗണ്‍ ആറിനെ സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്.

ടോള്‍ബോയ് ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ട് നിലവിലുള്ള മോഡലിനേക്കാള്‍ ആകാരഭംഗിയോടെയാണ് പുത്തന്‍ വാഗണ്‍ആര്‍ എത്തുന്നത്. വലുപ്പമേറിയ ഗ്രില്ലും പുത്തന്‍ ഡിസൈനിലുള്ള ഹെഡ്‌ലൈറ്റുമാണ് മുന്‍ഭാഗത്തെ പ്രത്യേകത.

വലിയ ഗ്രില്ലായതുകൊണ്ടു തന്നെ വീതികുറഞ്ഞ് ഒതുക്കമുള്ള ബംബറുമാണ് നല്‍കിയിട്ടുള്ളത്.

എയര്‍ഡാമിന്റെ വലുപ്പവും കുറച്ചിട്ടുണ്ട്. വശങ്ങളില്‍ ക്ലാഡിംഗും നല്‍കിയിരിക്കുന്നതായി കാണാം. കൂടാതെ വിസ്തൃതിയേറിയ വിന്റ ഷീല്‍ഡാണ് മുന്‍ഭാഗത്തായി കാണാന്‍ സാധിക്കുന്നത്.

ജപ്പാനിലിറക്കുന്ന ഈ വാഗണ്‍ ആര്‍ സ്റ്റിന്‍ഗ്രെയ്ക്ക് കരുത്തേകാന്‍ 658സിസി ത്രീ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഉപയോഗിക്കുക.

ഇന്ത്യയിലെത്തിക്കുമ്പോള്‍ 1.0ലിറ്റര്‍ കെ സീരീസ് എന്‍ജിനായിരിക്കും ഉള്‍പ്പെടുത്താന്‍ സാധ്യത. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എഎംടിയും ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്.

2013 മുതല്‍ വലിയ മാറ്റങ്ങള്‍ക്കൊന്നും വിധേയമാകാതിരുന്ന പുത്തന്‍ വാഗണ്‍ ആര്‍ സ്റ്റിന്‍ഗ്രെ 2018 ആയിരിക്കും ഇന്ത്യയിലെത്തിച്ചേരുക.

Top