ഇന്ത്യയിലേക്കെത്താനൊരുങ്ങി സൂസൂക്കിയുടെ പുത്തന്‍ ഹയാബൂസ

പ്പാനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസൂക്കിയുടെ സൂപ്പര്‍ ബൈക്ക് ഹയബൂസയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളില്‍ ടീസര്‍ ചിത്രം പോസറ്റ് ചെയ്താണ് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഹയാബൂസയുടെ വരവ് അറിയിച്ചത്. 1,340 സിസി, ലിക്വിഡ്-കൂള്‍ഡ്, ഡിഎഎച്ച്സി, 16-വാല്‍വ്, ഇന്‍-ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് പുത്തന്‍ ഹയാബൂസയ്ക്കുമുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എഞ്ചിന്റെ ഔട്പുട്ട് 10 എച്ച്പിയും ടോര്‍ക്ക് 5 എന്‍എമ്മും ഇത് കുറച്ചിട്ടുണ്ട്.

9,700 ആര്‍പിഎമ്മില്‍ 187 ബിഎച്ച്പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കുമാണ് പുത്തന്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.ഉയര്‍ന്ന വേഗത മണിക്കൂറില്‍ 299 കിലോമീറ്ററാണ് അതേസമയം പരിഷ്‌കരിച്ച പതിപ്പിന്റെ തൂക്കം രണ്ട് കിലോഗ്രാം കുറഞ്ഞ് 264 കിലോഗ്രാം ആണ്.

ഷാര്‍പ്പ് ആയ ബോഡി പാനലുകള്‍, കൂടുതല്‍ ഇലക്ട്രോണിക്‌സ് പാക്കേജുകള്‍, മികച്ച ബൈക്ക് ഘടകങ്ങള്‍ എന്നിവ സഹിതം ആകര്‍ഷകമായ രീതിയിലായിരിക്കും ബൈക്ക് എത്തുക. മികച്ച പവര്‍ ഡെലിവറിക്കായി ഓരോ ഘടകങ്ങളും പുതുക്കിയിട്ടുണ്ട്.

 

Top