മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ പരമാധ്യക്ഷന്‍ സ്ഥാനമേറ്റു

തിരുവല്ല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അധ്യക്ഷനായി മാത്യൂസ് മാര്‍ സേവേറിയോസ് സ്ഥാനമേറ്റു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കത്തോലിക്ക ബാവ എന്നതാണ് പുതിയ പേര്. രാവിലെ 6.30ന് പരുമല പള്ളിയില്‍ തുടങ്ങിയ ചടങ്ങുകള്‍ പൂര്‍ത്തിയായി. സഭയുമായുള്ള ഉടമ്പടിയില്‍ പുതിയ ബാവ ഒപ്പുവച്ചു.

കത്തോലിക്ക ബാവയെ കസേരയില്‍ ഇരുത്തി ഉയര്‍ത്തി മൂന്നു പ്രാവശ്യം സര്‍വദാ യോഗ്യന്‍ എന്ന് ജനം ഏറ്റു പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് സഭയില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. ചടങ്ങുകള്‍ക്ക് ശേഷം മതമേലധ്യക്ഷന്‍മാര്‍ പങ്കെടുക്കുന്ന അനുമോദന യോഗവും ചേരും.

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഇന്നലെ മലങ്കര മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റിരുന്നു. കോട്ടയം വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ് മാത്യൂസ് മാര്‍ സേവേറിയോസ്. കോട്ടയം സിഎംഎസ് കോളജിലെ ബിരുദ പഠനത്തിന് ശേഷം സെറാംപൂര്‍ യൂണിവേഴ്‌സിറ്റില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് റോമിലായിരുന്നു ബിരുദാനന്തര ബിരുദപഠന . റോമിലെ ഓറിയന്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പിഎച്ച്ഡിയും നേടി. 1978ല്‍ വൈദികപ്പട്ടം സ്വീകരിച്ചു.

 

Top