ലക്‌സസില്‍ നിന്ന് പുതിയ താരം; ‘എന്‍എക്‌സ് 300 എച്ച്’ അവതരിപ്പിച്ചു

ലെക്‌സസിന്റെ ഏറ്റവും ചെറിയ എസ്.യു.വി ‘എന്‍എക്‌സ് 300 എച്ച്’ അവതരിപ്പിച്ചു.

2018 ആദ്യത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന പുതിയ എന്‍എക്‌സ് 300 എച്ചിന്റെ ഡ്രൈവ് കഴിഞ്ഞ ആഴ്ച ഗോവയില്‍ വച്ചു നടന്നു.

പെട്രോള്‍ എഞ്ചിന്‍ 155 എച്ച്പി കരുത്തും ഇലക്ട്രിക്ക് മോട്ടോര്‍ 50 എച്ച്പി കരുത്തുമാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.

18 കിലോമീറ്റര്‍ ഇന്ധന ക്ഷമതയാണ് എസ്.യുവിയ്ക്ക്. 1.5 കി.മി. പൂര്‍ണമായും ഇലക്ട്രിക്ക് മോട്ടോറില്‍ തന്നെ ചലിക്കാം.

പുതിയ പ്രിന്റിങ് ഗ്രില്ല്, ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി ഹെഡ് ലൈറ്റുകള്‍, ഷാര്‍പ്പ് ലൈനുകള്‍, ക്രോസ് ഓവര്‍ പ്രപ്പോഷന്‍, പിന്നിലെ ലെസ്പര്‍ക്ക് ഡിസൈന്‍ ടെയില്‍ ലൈറ്റ് എന്നിവ എന്‍എക്‌സിന്റെ സവിശേഷതകളാണ്.

10 ഇഞ്ച് അലോയി വീല്‍, ലക്ഷ്വറി, എഫ് സ്‌പോര്‍ട്ട് എന്നീ രണ്ട് വ്യത്യസ്ത എക്സ്റ്റീരിയല്‍ ട്രിമ്മുകളാണ് എന്‍എക്‌സിനുള്ളത്.

എഫ് സ്‌പോര്‍ട്ടില്‍ കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം ലഭിക്കുന്ന മെഷ് ഗ്രില്ല്, സ്‌പോക്ക് ചെയ്ത ലൈറ്റുകള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 15 വ്യത്യസ്ത നിറങ്ങളില്‍ വാഹനം ലഭ്യമാകും.

വലിയ ബൂട്ടും അതില്‍ പൂര്‍ണമായിട്ടുള്ള സ്‌പേയര്‍വീല്‍ വെക്കാനുള്ള സംവിധാനം ഈ മോഡലുകളിലെ ആദ്യ പ്രത്യേകതയാണ്.

പൂര്‍ണമായും ലതറില്‍ പൊതിഞ്ഞ ഉള്‍വശത്തില്‍ വ്യത്യസ്ത നിറവും ട്രിമ്മും ലക്ഷ്വറി, എഫ് സ്‌പോര്‍ട്ട് എന്നീ വ്യത്യസ്ത മോഡലില്‍ ലഭ്യമാണ്.

മൂന്നു സ്‌പോക്ക് മള്‍ട്ടി ഫങ്ങ്ഷന്‍ സ്റ്റിയറിങ് വീലില്‍ എഫ് സ്‌പോര്‍ട്ടില്‍ വരുന്നത് വ്യത്യസ്തമായ രൂപമാണ്. ഡാഷിന്റെ മുകളില്‍ ടിഎഫ്ടി സ്‌ക്രീനും അത് ഉപയോഗിക്കാന്‍ ടച്ച് പാടും ഒരുക്കിയിരിക്കുന്നു.

സ്വിച്ചുകള്‍ വളരെ വൃത്തിയായി സെന്റര്‍ കണ്‍സോളില്‍ ക്രമീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കാണ് സ്വിച്ചുകളെങ്കിലും ഗുണനിലവാരം ഉയര്‍ന്നതാണ്.

Top