പുതിയ റോൾ രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യം, കോടിയേരിയുടെ ചരമക്കുറിപ്പ് വായിക്കുന്നത് പ്രയാസം’; എ എൻ ഷംസീർ

തിരുവനന്തപുരം: സ്പീക്കർ പദവി പുതിയ റോളെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമെന്നും സ്പീക്കർ എ എൻ ഷംസീർ. സ്പീക്കർ പദവിയിൽ ആദ്യമായി നിയമസഭ നിയന്ത്രിക്കാൻ പോകുന്ന വേളയിലാണ് എ എൻ ഷംസീറിന്റെ പ്രതികരണം.

‘സ്പീക്കർ പുതിയ ഒരു റോൾ ആണല്ലോ. സിനിമയിൽ ഓരോരുത്തരും ഓരോ കാലഘട്ടത്തിൽ ഓരോ റോൾ അഭിനയിക്കാറുണ്ട്. ഇപ്പോൾ എന്നെ ഏൽപ്പിച്ച റോൾ സ്പീക്കർ പദവിയാണ്. സ്പീക്കർ ഒരു ഭരണഘടനാ പദവിയാണ്. ആ റോൾ നല്ലരീതിയിൽ കൈകാര്യം ചെയ്യാൻ മുൻഗാമികൾ ശ്രമിച്ചു. ഞാൻ അത്തരത്തിൽ നല്ലരീതിയിൽ സഭ നടത്തി കൊണ്ടുപോകാൻ ശ്രമിക്കും.’- ഷംസീർ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇന്ന് എന്നെ അലട്ടുന്ന ഒരു പ്രശ്‌നമുണ്ട്. ഇന്ന് ചരമക്കുറിപ്പ് വായിക്കേണ്ടതുണ്ട്. എന്റെ രാഷ്ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്ണന്റെ ചരമക്കുറിപ്പ് വായിക്കേണ്ട സാഹചര്യം ഉണ്ട് എന്നതാണ്. അത് വ്യക്തിപരമായി എനിക്ക് പ്രയാസവും സംഘർഷവും ഉണ്ടാക്കുന്നതാണ്’- ഷംസീർ പറഞ്ഞു.

Top