കുട്ടികൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ‘ചിപ്പി’യിലെ ആദ്യ ഗാനം പുറത്ത് എത്തി

കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളായി ഒരുക്കിയ ചിത്രമാണ് ‘ചിപ്പി’.

ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.

‘മാരിവില്ലുകളെ…’ എന്ന് തുടങ്ങുന്ന ഗാനം രമേശ് കാവിലാണ് എഴുതിയിരിക്കുന്നത്.

സച്ചിന്‍ ബാലു ആദ്യമായി സംഗീത സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്‌ ചിപ്പി.

മ്യൂസിക് 24*7 പുറത്തിറക്കിയ ഗാനം ആലപിച്ചിരിക്കുന്നത് സൂര്യഗായത്രിയാണ്.

പ്രദീപ് ചൊക്ലി സംവിധാനം നിര്‍വഹിച്ച ‘ചിപ്പി’യില്‍ ജോയ് മാത്യു,  ശ്രിന്ദ, ശ്രുതി മേനോന്‍, സലിം കുമാര്‍, മണികണ്ഠന്‍ ആര്‍ ആചാരി, സുരഭി ലക്ഷ്മി, ഇന്ദ്രന്‍സ് എന്നിവര്‍ അഭിനയിക്കുന്നുണ്ട്.

ബാലതാരങ്ങളായി അജ്മല്‍, അജിന്‍ ഷാജി, അദ്വൈത്‌, അമല്‍ദേവ്, അശ്വജിത്ത്, ദേവപ്രഭ, ശിവാനി, സ്വാതി, തന്‍ഹത ബസു എന്നിവരുമുണ്ട്.

ഫിലിംഫിനിറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി എസ് ബാബുവാണ് ‘ചിപ്പി’ നിര്‍മിച്ചിരിക്കുന്നത്.

Top