രണ്‍വീര്‍ – ആലിയ ചിത്രം ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യിലെ പുതിയ ഗാനം പുറത്ത്

ണ്‍വീര്‍ സിംഗ് നായകനാകുന്ന പുതിയ ചിത്രമാണ് റോക്കി ഓര്‍ റാണി കീ പ്രേം കഹാനി. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ജയാ ബച്ചൻ, ധര്‍മേന്ദ്ര, ശബാന ആസ്‍മി തുടങ്ങിയവരും ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യില്‍ വേഷമിടുന്നത്. ‘ധിന്ധോറ ബജേ റേ’ യെന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

കരണ്‍ ജോഹറാണ് ചിത്രത്തിന്റെ സംവിധാനം. ജൂലൈ 28നാണ് ചിത്രത്തിന്റെ റിലീസ്. മാനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രണ്‍വിര്‍ സിംഗിന്റെ ചിത്രത്തിനായി പ്രിതത്തിന്റെ സംഗീതത്തില്‍ അമിതാഭ് ബട്ടാചാര്യയുടെ വരികള്‍ പാടിയിരിക്കുന്നത് ദര്‍ശൻ റാവലും ഭൂമി ത്രിവേദിയുമാണ്.

Top